G

Author

Gramika Team

Published

February 14, 2026

 146-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു

146-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു

തലശ്ശേരി: വടക്കുമ്പാട് ശ്രീനാരായണ ബേസിക്ക് യു.പി.സ്കൂൾ 146-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു.റിട്ട. സംഗീതാധ്യാപകനും സംഗീത സംവിധായകനുമായ എ.എം.ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു.തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.പി.ശ്രീഷ അധ്യക്ഷയായി .സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി.മനോജ് കുമാർ വിശിഷ്ടാതിഥിയായിരുന്നു.സ്തുതാർഹ്യ  സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപിക കെ. വത്സല , കെ.സി.വനിത  എന്നിവർക്ക് മാനേജർ പ്രതിനിധി എ.സൗമിനി യാത്രയയപ്പ് ഉപഹാര സമർപ്പണം നടത്തി.തലശ്ശേരി നോർത്ത് എ.ഇ.ഒ .എ.പ്രശാന്ത് എൻഡോവ്മെൻറ് വിതരണം നടത്തി.തലശ്ശേരി നോർത്ത് ബി.പി.സി ഷാദിഷ് കാവിൽ,സി.കെ.പ്രമോദ്, വസന്തൻ , കെ.പി.പ്രഹീദ്, എം.രാഖിൽ,പ്രസന്ന ,പി.പി.ഫാസില, ടി.കെ.രജിഷ, പി.കെ.സുഹൈല, വി.പി.ഷിജി,മുഹമ്മദ് അലി എന്നിവർ സംബന്ധിച്ചു.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Share Article