Local News
14 വയസുകാരിയെ ലൈംഗികാതിക്രമം ചെയ്ത കേസ്: ഓട്ടോ ഡ്രൈവർക്ക് 6 വർഷം കഠിന തടവ്
G
Author
Gramika Team
Published
July 23, 2026

തലശ്ശേരി: പതിനാലുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ഓട്ടോ ഡ്രൈവർക്ക് ആറ് വർഷം കഠിന തടവും 10,000 രൂപ പിഴയും വിധിച്ച് തലശ്ശേരി പോക്സോ കോടതി. മലപ്പുറം പൊൻമല ചെപ്പനങ്ങാടി ഒതുക്കുങ്ങൽ സ്വദേശി കെ.പി. അബ്ദു റഷീദിനെയാണ് തലശ്ശേരി പോക്സോ കോടതി ജഡ്ജി എസ്. രശ്മി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം കൂടി തടവ് അനുഭവിക്കണം. 2024 സെപ്റ്റംബർ 13-ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. സ്കൂളിന് സമീപത്തെ ഇടവഴിയിലേക്ക് ഓട്ടോറിക്ഷയിൽ കൊണ്ടുപോയ ശേഷം 14 വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നതാണ് കേസ്. തലശ്ശേരി എസ്.ഐ. വി.വി. ദീപ്തി നടത്തിയ അന്വേഷണത്തെ തുടർന്ന് സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് വിചാരണ നടന്നത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.എം. ഭാസുരി കോടതിയിൽ ഹാജരായി.