Local News

14 വയസുകാരന് നേരെ ലൈംഗിക അതിക്രമം: മദ്രസാധ്യാപകനെ അറസ്റ്റ് ചെയ്തു

G

Author

Gramika Team

Published

July 16, 2026

14 വയസുകാരന് നേരെ  ലൈംഗിക അതിക്രമം: മദ്രസാധ്യാപകനെ അറസ്റ്റ് ചെയ്തു

തലശേരി:14 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞ മദ്രസാധ്യാപകനെ ഡല്‍ഹിയില്‍ നിന്ന് തലശേരി പോലീസ് അറസ്റ്റ് ചെയ്തു. മയ്യില്‍ പാലത്തുങ്കര തീയേണ്ടി വളപ്പില്‍ കുഞ്ഞി അഹമ്മദാണ് പിടിയിലായത്. ഇക്കഴിഞ്ഞ മെയ് 15 ന് രാത്രിയായിരുന്നു സംഭവം. കുട്ടിയുടെ മാതാവിന്‍റെ പരാതിയില്‍ പോലിസ് കേസ്സെടുത്തതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു വീട്ടിലും ബന്ധുവീട്ടിലും പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.അന്വേഷണത്തില്‍ ഇയാള്‍ മടിക്കേരി, മംഗളൂര് , എരുമാട് എന്നിവടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞതായി കണ്ടെത്തി.ജൂണ്‍ 27 ന് ഡല്‍ഹിയിലേക്ക് കടന്ന വേഷം മാറി താമസിച്ച് വരികയായിരുന്നു. ഡല്‍ഹി പോലീസിന്‍റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. തലശേരി എ.എസ് പി ഡോ. നന്ദഗോപന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചാണ് അന്വേഷണം നടത്തിയത്. ഇന്‍സ്പെക്ടര്‍ എന്‍.പ്രജീഷ്, എസ് ഐ മാരായ പി. ആര്‍. രഞ്ചിത്ത്, ശിവരാജ്, എ എസ് ഐ മാരായ കെ.പി. മനോജ് ,ശ്രീജ സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.പി. മഹേഷ് ,പി.ആദര്‍ശ് , എ.എസ്.പിയുടെ സ്ക്വാഡംഗം സായൂജ് എന്നിവരാണ് അന്വേഷണം നടത്തിയത്. കോടതിയില്‍ ഹാജരാക്കി ഇയാളെ റിമാന്‍റ് ചെയ്തു.

Share this article