G
Author
Gramika Team
Published
June 27, 2026

14 വയസുകാരനെതിരെ പ്രകൃതി വിരുദ്ധ പീഡനം
തലശ്ശേരി: പതിനഞ്ച് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയെന്ന പരാതിയില്‍ മദ്റസ അധ്യാപകനെതിരെ പോക്സോ വകുപ്പ് ചുമത്തി തലശ്ശേരി പൊലീസ് കേസെടുത്തു.തലശ്ശേരിക്കടുത്ത ദർസിൽ ഉസ്താദായി ജോലി ചെയ്യുന്ന അഹമ്മദ് തേര്‍ളായിക്കെതിരെയാണ് തലശ്ശേരി പൊലീസ് കേസെടുത്തത്. ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 16നാണ് പൊ ലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മെയ് 15 ന് രാത്രിയാണ് കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് തലശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസെടുത്തതിനെ തുടര്‍ന്ന് അഹമ്മദ് തേര്‍ളായി ഒളിവിലാണ്. പൊലിസ് ഇയാളുടെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല തലശേരി സി.ഐ. എൻ പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.