G
Author
Gramika Team
Published
July 10, 2026

12 ശതമാനത്തിൽ കൂടുതൽ ആൽക്കഹോളുള്ള മരുന്നുകളുടെ വിൽപ്പനയ്ക്ക് കർശന നിയന്ത്രണം
ന്യൂഡൽഹി: രാജ്യത്ത് 12 ശതമാനത്തിന് മുകളിൽ ആൽക്കഹോൾ അടങ്ങിയ മരുന്ന് വിൽപ്പനയ്ക്ക് നിയന്ത്രണം കടുപ്പിച്ച് കേന്ദ്രം. ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ഈ മരുന്നുകൾ വിൽക്കാൻ പാടില്ലെന്നും വിൽപ്പന വിവരങ്ങൾ പ്രത്യേക രജിസ്റ്ററിൽ എഴുതി സൂക്ഷിക്കണമെന്നും കേന്ദ്രത്തിന്റെ നിർദേശമുണ്ട്. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. ഇത്തരം മരുന്നുകളെ ഷെഡ്യൂൾ എച്ച് 1ലേക്ക് മാറ്റിയിട്ടുണ്ട്. മരുന്ന് ദുരുപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമാണ് നടപടി. ചില ചുമ സിറപ്പുകൾ, ടോണിക്കുകൾ, മറ്റ് ദ്രവരൂപത്തിലുള്ള ഔഷധങ്ങൾ എന്നിവയിൽ ഉയർന്ന അളവിൽ ആൽക്കഹോൾ അടങ്ങിയതായി കണ്ടെത്തിയിരുന്നു.ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇവ വിൽക്കുന്നതും ലഹരിക്കായി ദുരുപയോഗം ചെയ്യുന്നതും സംബന്ധിച്ച ആശങ്കകൾ വർധിച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി.