G
Author
Gramika Team
Published
April 28, 2026

ഹർത്താലിൽ വലഞ്ഞ് ജനം
തിരുവനന്തപുരം: നിതിൻ രാജിന്റെ മരണത്തിൽ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ആക്‌ഷൻ കൗൺസിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ വലഞ്ഞ് ജനം. സംസ്ഥാനത്ത് പലയിടത്തും വ്യാപകമായി വാഹനങ്ങള്‍ തടയുന്നു. തിരുവനന്തപുരം തമ്പാനൂരിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് സമരാനുകൂലികൾ. പ്രതിഷേധവുമായെത്തിയ പ്രവർത്തകരാണ് ബസ് തടഞ്ഞത്. കണിയാപുരത്തും നെടുമങ്ങാടും ബസ്സുകൾ തടഞ്ഞു. അടൂരിൽ വാഹനം തടഞ്ഞ സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. കണ്ണൂർ പഴയങ്ങാടി ടൗണിലും എറണാകുളത്തും തിരുവല്ലയിലും വാഹനങ്ങൾ തടയുന്നുണ്ട്. കണ്ണൂർ നഗരത്തിൽ എവിടെയും വാഹനങ്ങൾ തടയുന്നില്ല. ബസുകൾ പതിവ് പോലെ സർവീസ് നടത്തുന്നുണ്ട്.