G

Author

Gramika Team

Published

May 9, 2026

ഹോണറേറിയം വർധിപ്പിക്കുമെന്ന പ്രതിക്ഷയിൽ ആശമാർ: വാക്ക് പാലിച്ചില്ലെങ്കിൽ പുതിയ സർക്കാരിനെതിരെയും സമരം

ഹോണറേറിയം വർധിപ്പിക്കുമെന്ന പ്രതിക്ഷയിൽ ആശമാർ: വാക്ക് പാലിച്ചില്ലെങ്കിൽ പുതിയ സർക്കാരിനെതിരെയും സമരം

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയതോടെ ആശമാരുടെ ഹോണറേറിയം വർധിപ്പിക്കലടക്കമുള്ള ആവശ്യങ്ങൾ ഉടൻ തന്നെ പരിഗണിക്കുമെന്ന പ്രതിക്ഷയിലാണ് സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ചെയ്ത ആശമാർ. വാക്ക് പാലിച്ചില്ലെങ്കിൽ പുതിയ സർക്കാരിനെതിരെയും സമരം നടത്തുമെന്ന നിലപാടിലാണ് സമരത്തിന്നേതൃത്വം നൽകിയവർ. മുഖ്യമന്ത്രി ചർച്ച കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണെങ്കിലും വിഷയത്തിൽ ജനവികാരം മാനിക്കണമെന്നാണ് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ അഭിപ്രായം. പ്രതിദിന വേതനം 700 രൂപയാക്കുക, അഞ്ച് ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം നൽകുക, പെൻഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരന്നു 266 ദിവസം സെക്രട്ടേറിയറ്റ് പടിക്കൽ സ്ത്രീ തൊഴിലാളികൾ സമരം ചെയ്തത്. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച സമരത്തെ ആദ്യം തള്ളിപ്പറഞ്ഞത് സിഐടിയു. പിന്നാലെ സിപിഎം നേതാക്കളും സമരത്തിനെതിരെ രംഗത്തെത്തി. ഇതോടെയാണ് സമരത്തെ പ്രതിപക്ഷം പരസ്യമായി പിന്തുണച്ചത്.

Share Article