G
Author
Gramika Team
Published
April 29, 2026

‘ഹാപ്പി ബെർത്ത് ഡേ അപ്പാ, ഇനി പാടരുത്’; ചിരിയും ട്രോളുമായി ബേസിലിന് പിറന്നാൾ ആശംസ
ബേസിൽ ജോസഫ് പാട്ടുപാടുന്ന രസകരമായ വിഡിയോ പങ്കുവച്ച് ഭാര്യ എലിസബത്ത് സാമുവൽ. പിറന്നാൾ ദിനത്തിൽ ബേസിലിന് ആശംസ നേർന്നുകൊണ്ടാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. . ‘ഹാപ്പി ബെർത്ത് ഡേ അപ്പാ. ഇനി പാടരുത്. അല്ലെങ്കിൽ ഞങ്ങൾ വാ കെട്ടിവയ്ക്കും’എന്ന അടിക്കുറിപ്പോടെയാണ് എലിസബത്ത് വിഡിയോ പങ്കുവച്ചത്. കുഞ്ഞിനു വേണ്ടി ഇംഗ്ലിഷ് ഗാനം ഉറക്കെ ആലപിക്കുന്ന ബേസിലിനെ വിഡിയോയിൽ കാണാം. ‘അപ്പേടെ പാട്ട് കേട്ട് ഹോപ്പിയുടെ ചെവി അടിച്ചു പോയി. ചെവി മാറ്റാം’. എന്നാണ് കുഞ്ഞ് ഹോപ്പിന്റെ കമന്റ്.