G

Author

Gramika Team

Published

April 17, 2026

ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25 ന് പ്രഖ്യാപിക്കും

ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25 ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. എസ്എസ്എൽസി ഫലം മെയ് മൂന്നാം വാരത്തോടെ പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പ് ജോലികളും അവധി ദിനങ്ങളും കാരണമാണ് മൂല്യനിർണ്ണയ നടപടികൾ തുടങ്ങാൻ നേരിയ താമസം നേരിട്ടതെന്ന് മന്ത്രി വിശദീകരിച്ചു.മൂല്യനിർണ്ണയം ഏപ്രിൽ 16-ന് ആരംഭിച്ച് മെയ് 2-ന് അവസാനിക്കും. ഇത്തവണ 4,17,417 വിദ്യാർത്ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്.ഗൾഫ് മേഖലയിൽ പരീക്ഷ നടത്താൻ അനുകൂലമായ സാഹചര്യമായിരുന്നില്ല. അതിനാൽ ഗൾഫിലെ ഹയർസെക്കൻഡറി പരീക്ഷകളടക്കം റദ്ദാക്കേണ്ടി വന്നതായും മന്ത്രി വ്യക്തമാക്കി. അടുത്ത അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് നടത്താനാണ് തീരുമാനം. ഇതിനായി സ്കൂളുകളിലെ അറ്റകുറ്റപ്പണികൾ മെയ് 30-നകം പൂർത്തിയാക്കാൻ മന്ത്രി കർശന നിർദ്ദേശം നൽകി.സ്കൂൾ പ്രവേശനത്തിനായി കുട്ടികളെ പ്രവേശന പരീക്ഷകൾക്ക് വിധേയമാക്കാൻ പാടില്ല.

Share Article