G
Author
Gramika Team
Published
May 11, 2026

ഹന്റാ വൈറസിന് പിന്നാലെ നോറോ വൈറസും; കരീബിയൻ ക്രൂസിൽ നൂറിലധികം പേർക്ക് രോഗലക്ഷണം
ഫ്ലോറിഡ : ഹന്റാ വൈറസ് ഭീതി ഒഴിയും മുൻപേ കരീബിയൻ ക്രൂസ് കപ്പലിൽ 'നോറോ വൈറസ്' ബാധ റിപ്പോർട്ട് ചെയ്തു. ഫ്ലോറിഡയിൽ നിന്ന് പുറപ്പെട്ട 'കരീബിയൻ പ്രിൻസസ്' കപ്പലിലെ നൂറിലധികം യാത്രക്കാർക്കും ജീവനക്കാർക്കുമാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഏജൻസികൾ ഹന്റാ വൈറസിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്കുകൾ പ്രകാരം കപ്പലിലുണ്ടായിരുന്ന 3,116 യാത്രക്കാരിൽ 102 പേർക്കും 13 ജീവനക്കാർക്കുമാണ് രോഗബാധയേറ്റത്.