A

Author

Aparna

Published

February 3, 2026

'സർവ്വം മായ';  നിവിൻ പോളിയുടെ കരിയറിലെ ആദ്യത്തെ 150 കോടി ക്ലബ്ബ്  ചിത്രം

'സർവ്വം മായ'; നിവിൻ പോളിയുടെ കരിയറിലെ ആദ്യത്തെ 150 കോടി ക്ലബ്ബ് ചിത്രം

നിവിൻ പോളിയുടെ കരിയറിലെ ആദ്യത്തെ 150 കോടി ക്ലബ്ബ് ചിത്രമായിരിക്കുകയാണ് 'സർവ്വം മായ'. 2025 വർഷാവസാനം തിയറ്ററിൽ എത്തി നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായി മാറിയ ഈ ചിത്രം അഖിൽ സത്യനാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഡിജിറ്റൽ പ്രീമിയർ കഴിഞ്ഞിട്ടും ചിത്രം തിയറ്ററുകളിൽ മികച്ച രീതിയിൽ ൽ പ്രദർശനം തുടരുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. ‘മറക്കാനാവാത്ത ഒരു തിയറ്റർ റൺ’ എന്നാണ് ഈ നേട്ടത്തെക്കുറിച്ച് നിവിൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ചിത്രം ഇപ്പോൾ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്നുണ്ടെന്നും തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നുണ്ടെന്നും താരം അറിയിച്ചു.നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ കലക്ഷൻ നേടിയ ചിത്രവും 100 കോടി ക്ലബിൽ ആദ്യമായി ഇടം നേടിയ ചിത്രവുമാണ് സർവ്വം മായ. നിവിൻ പോളിയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തിയ ചിത്രമെന്നാണ് ആരാധകർ 'സർവ്വം മായ'യെ വിശേഷിപ്പിച്ചത്.

Share Article