G

Author

Gramika Team

Published

May 18, 2026

സർക്കാർ വാക്ക് പാലിച്ചതിന്റെ സന്തോഷത്തിൽ ആശമാർ

സർക്കാർ വാക്ക് പാലിച്ചതിന്റെ സന്തോഷത്തിൽ ആശമാർ

തിരുവനന്തപുരം: പുതിയ സർക്കാർ വാക്ക് പാലിച്ചതിന്റെ സ​ന്തോഷത്തിലാണ് ആശമാർ. ഓണറേറിയം വർധിപ്പിച്ച തീരുമാനം സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് ആശസമര നായിക ബിന്ദു പ്രതികരിച്ചു. കുറച്ചു കൂടി വർധന പ്രതീക്ഷിച്ചിരുന്നു. ഇരുപത്തിഒന്നായിരം രൂപയായിരുന്നു ആവശ്യം. സർക്കാർ കാലാവധി പൂർത്തിയാകും മുൻപ് അതിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബിന്ദു പറഞ്ഞു. ആദ്യമന്ത്രിസഭയോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

Share Article