G
Author
Gramika Team
Published
July 1, 2026

സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരായ അച്ഛനും മകനും മരിച്ചു
ഇരിട്ടി: ഉളിയിൽ കൂരൻ മുക്കിൽ ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരായ അച്ഛനും മകനും മരിച്ചു. മട്ടന്നൂർ കോളാരി സ്വദേശികളായ വിനോദ് (52), മകൻ വൈഷ്ണവ് (25) എന്നിവരാണ് മരിച്ചത്. ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ, ഇരിട്ടിയിൽനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ധനലക്ഷ്മി ബസ്സ് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഇരിട്ടി - മട്ടന്നൂര്‍ റൂട്ടില്‍ കൂരന്‍മുക്കില്‍ സ്വകാര്യ ബസുകള്‍ നാട്ടുകാര്‍ തടഞ്ഞു.