G

Author

Gramika Team

Published

June 11, 2026

സ്ലാബ് തകർന്ന് ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം

സ്ലാബ് തകർന്ന് ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം

പാനൂർ: പഴയവീട് പൊളിച്ച്മാറ്റുന്നതിനിടയിൽ സ്ലാബ് തകർന്ന് ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം. തെക്കെപാനൂരിലെ വൈകുണ്ഡത്തിൽ ജിതീഷ്(43)ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ 10.30 ഓടെയാണ് സംഭവം. തെക്കെ പാനൂര്‍ വയല്‍ഭാഗത്തെ പഴയവീടിന്‍റെ സ്ലാബ് പൊളിക്കുന്നതിനടയില്‍ സ്ലാബ് വീഴുന്നതിനിടെ ജിതീഷും താഴെ വീഴുകയായിരുന്നു. ഓടികൂടിയ നാട്ടുകാരും പാനൂര്‍ ഫയര്‍ഫോഴ്സും സ്ഥലത്തെത്തി പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share Article