G
Author
Gramika Team
Published
March 12, 2026

സ്പോർട്സ് കോംപ്ലക്സിന്റെ നിർമ്മാണം പ്രവൃത്തി ഉദ്ഘാടനം ചെയ്യ്തു
മട്ടന്നൂര്‍: സ്പോർട്സ് കോംപ്ലക്സിന്റെ നിർമ്മാണം പ്രവൃത്തി കെ കെ ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്യ്തു.
മട്ടന്നൂര്‍ നഗരസഭയില്‍ അയ്യല്ലൂര്‍ റോഡില്‍ കനാലിന് സമീപം ഇറിഗേഷനില്‍ നിന്നും വിട്ടുകിട്ടിയ 3 . 90 ഏക്കര്‍ ഭൂമിയിലാണ് കോംപ്ലക്സ് നിര്‍മ്മിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ ഇന്‍ഡോര്‍ സ്റ്റേഡിയവും പ്ലയേഴ്സ് റൂമും അനുബന്ധ സൗകര്യങ്ങളുമാണ് ഉള്ളത്. ബാസ്ക്കറ്റ്ബോള്‍, വോളിബോള്‍, ബാഡ്മിന്‍റണ്‍ കോര്‍ട്ടുകള്‍, ഫിറ്റ്നസ് സെന്‍റര്‍, 2600 ഓളം പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന സ്റ്റേഡിയം എന്നിവയും ഒന്നാം ഘട്ടത്തില്‍ നിര്‍മ്മിക്കും. രണ്ടാംഘട്ടത്തില്‍ സ്വിമ്മിംഗ് പൂള്‍ ഉള്‍പ്പെടെയുള്ള അക്വാറ്റിക് കോംപ്ലക്സ് എന്നിവയും നിര്‍മ്മിക്കും. കായിക മേഖലയില്‍ തല്പരരായ നിരവധി വിദ്യാര്‍ത്ഥികള്‍ മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടെങ്കിലും ആധുനിക സൗകര്യങ്ങളോടുകൂടിയ പരിശീലന കേന്ദ്രങ്ങളോ കളിസ്ഥലങ്ങളോ പ്രദേശത്ത് ലഭ്യമല്ല. മട്ടന്നൂര്‍ നിയോജകമണ്ഡലത്തില്‍ എംഎല്‍എ കെ ശൈലജയുടെ നേതൃത്വത്തില്‍ നടത്തുന്ന തരംഗം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കായിക മേഖലയില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ കാര്യക്ഷമമായി പരിശീലിപ്പിച്ച് കൂടുതല്‍ കായിക താരങ്ങളെ വളര്‍ത്തിയെടുക്കുക, വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് മട്ടന്നുരില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ സ്പോര്‍ട്സ് കോംപ്ലക്സ് സ്ഥാപിക്കുന്നത്. വിമാനത്താവളത്തിന്‍റെ ഉള്‍പ്പെടെ സാധ്യതകള്‍ ഉപയോഗിച്ചു കൊണ്ട് കായിക മേഖലയിലെ പ്രഗല്‍ഭരായ വ്യക്തികളെ ഉള്‍പ്പെടെ ഉപയോഗിച്ചു പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാന്‍ സ്പോര്‍ട്സ് കോംപ്ലക്സ് യാഥാര്‍ത്ഥ്യമാകുന്നതിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. തില്ലങ്കേരിയില്‍ ആരംഭിക്കുന്ന അന്താരാഷ്ട്ര യോഗ റിസര്‍ച്ച് സെന്‍റര്‍ ആന്‍ഡ് സ്റ്റഡിസെന്‍ററിന്‍റെ പ്രഖ്യാപനവും ചടങ്ങില്‍ എം എല്‍ എ നടത്തി.