G
Author
Gramika Team
Published
May 11, 2026

സോഷ്യൽ മീഡിയ കത്തിച്ച് ടൊവിനോയും നസ്രിയയും! ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് കിക്കോഫ്; ടൈറ്റിൽ ലോഞ്ച് ബാഴ്സയുടെ ഹോം ഗ്രൗണ്ടിൽ നിന്നും..
ടൊവിനോ തോമസും നസ്രിയയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലോഞ്ചിന് വേറിട്ട പരീക്ഷണത്തിലൂടെ നടത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗവിൽ നടന്ന റയല്‍ - ബാഴ്‌സ എല്‍ ക്ലാസിക്കോ മത്സരത്തിന്‍റെ കിക്കോഫിനൊപ്പം സ്റ്റേഡിയത്തിൽ നിന്നും തത്സമയം തങ്ങളുടെ പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലോഞ്ച് ടൊവിനോയും നസ്രിയയും ചേർന്ന് നിർവഹിച്ചു. ഇരുവരുടേയും സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ലൈവായാണ് ഒഫീഷ്യൽ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്. സ്പാനിഷ് ടൈം രാത്രി 9നും ഇന്ത്യൻ ടൈം ഇന്ന് പുലർച്ചെ 12.30നും ആണ് ടൈറ്റിൽ ലോഞ്ച് നിർവഹിക്കുന്നത്.