G

Author

Gramika Team

Published

April 28, 2026

സോഫ്റ്റ്ഡ്രിങ്ക്സ് ഗുണത്തേക്കാളേറെ ദോഷം, നിർജലീകരണം തടയില്ല; തിളപ്പിച്ചാറ്റിയ വെള്ളം സുരക്ഷിതം

സോഫ്റ്റ്ഡ്രിങ്ക്സ് ഗുണത്തേക്കാളേറെ ദോഷം, നിർജലീകരണം തടയില്ല; തിളപ്പിച്ചാറ്റിയ വെള്ളം സുരക്ഷിതം

ചുട്ടുപൊള്ളുന്ന വെയിലിനൊപ്പം ദാഹവും അതിക്രമിക്കുന്നതോടെ കടകളിലേക്ക് പാഞ്ഞുചെന്ന് ആർത്തിയോടെ വാങ്ങിക്കുടിക്കുന്ന മധുരമൂറും കളർവെള്ളം കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും പ്രിയപ്പെട്ടതാണ്. തണുപ്പിച്ചതും അല്ലാത്തതുമായ ഈ സോഫ്റ്റ് ഡ്രിങ്ക്സുകളുടെ ഉപയോഗം വേനൽ കനത്തതോടെ ഇരട്ടിയിലുമധികമായിട്ടുണ്ടെന്നാണ് കട ഉടമകൾ പറയുന്നത്. നഗരപ്രാന്ത്രങ്ങളിൽ മാത്രമല്ല, കുഗ്രാമങ്ങളിൽ വരെ ഇന്ന് ഡോഫ്റ്റ് ഡ്രിങ്ക്സ് ഉപയോഗത്തിന്റെ അതിപ്രസരം കാണാം. വിവിധ പഴങ്ങളുടെ സ്വാദും മണവും പഞ്ചസാരലായനിയിൽ ചേർത്ത് കൃത്രിമമായി നിർമിക്കുന്ന പാനീയങ്ങൾ ആരോഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷകരമാണ്. സോഫ്റ്റ് ഡ്രിങ്ക്സുകളുടെ സ്ഥിരമായ ഉപയോഗം ജീവിതശൈലീരോഗങ്ങളെ ക്ഷണിച്ചുവരുത്തുമെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.

Share Article