G
Author
Gramika Team
Published
February 18, 2026

സേവ് ബോക്സ് ആപ്പ് തട്ടിപ്പ്: ജയസൂര്യയുടെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചു
കൊച്ചി: സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യക്കെതിരെ നടപടിയുമായി ഇഡി. 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചു. സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു ജയസൂര്യ. ഓണ്‍ലൈന്‍ ആപ്പ് വഴി നൂറ് കണക്കിന് ആളുകളെ പറ്റിച്ച് പണം തട്ടിയെടുത്തു എന്നതാണ് സേവ് ബോക്‌സ് തട്ടിപ്പ് കേസ്. കേസുമായി ബന്ധപ്പെട്ട് ജയസൂര്യയെ ഇഡി രണ്ട് തവണ ചോദ്യം ചെയ്തിരുന്നു.
തട്ടിപ്പുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമ സ്വാതിഖ് റഹീമിനെ 2023ല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ‘സേവ് ബോക്‌സ്' ആപ്പിനെ സാധാരണക്കാർക്കിടയിൽ പ്രമോട്ട് ചെയ്യുന്ന തരത്തിൽ അഭിനയിച്ചെന്ന ആരോപണത്തെ തുടർന്നു നടൻ ജയസൂര്യയെ ഇഡി ചോദ്യം ചെയ്തത്. തട്ടിപ്പിലൂടെ സേവ് ബോക്സ് നേടിയ കള്ളപ്പണം കൈമാറിയവരുടെ പട്ടികയിൽ ജയസൂര്യയും ഉൾപ്പെട്ടതാണ് അന്വേഷണത്തിനു വഴിയൊരുക്കിയത്.