G
Author
Gramika Team
Published
February 20, 2026

സേഫ് ഓട്ടോ പദ്ധതി ഉദ്ഘാടനം ചെയ്യ്തു
കണ്ണൂർ: സോഷ്യൽ പോലീസിംഗ് ഡിവിഷൻ കണ്ണൂർ സിറ്റി ജനമൈത്രി പോലീസിൻ്റെ ആഭിമുഖ്യത്തിൽ 'സേഫ് ഓട്ടോ' എന്ന പേരിൽ ഓട്ടോ-ടാക്സി ഡ്രൈവർമാർക്കായി ജെൻഡർ സെൻസിറ്റൈസേഷൻ പ്രോഗ്രാം നടത്തി.
പോലീസ് സഭ ഹാളിൽ നടന്ന പരിപാടി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി നിധിൻ രാജ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. സ്ത്രീ സുരക്ഷ, അവരോടുള്ള മാന്യമായ പെരുമാറ്റം, നിയമപരമായ ബാധ്യതകൾ എന്നിവയെക്കുറിച്ച് അവബോധം നൽകി ഡ്രൈവർമാരെ സജ്ജരാക്കുക, അടിയന്തര സാഹചര്യങ്ങളിലെ പ്രതികരണം എന്നിവയാണ് ഈ പരിശീലന പരിപാടി ലക്ഷ്യമിടുന്നത്. സുരക്ഷിത യാത്രയ്ക്കുള്ള 'സേഫ് ഓട്ടോ' സ്റ്റിക്കറും കുടുംബശ്രീ സംരംഭമായ സ്നേഹിതയുടെ സ്റ്റിക്കറും ഓട്ടോറിക്ഷകളിൽ പതിപ്പിച്ചു. തുടർന്ന് കുടുംബശ്രീ സർവീസ് പ്രൊവൈഡർ ബേബി രഹന ക്ലാസെടുത്തു. ധന്യ കൃഷ്ണൻ, കെ രാജേഷ്, തുടങ്ങിയവർ സംസാരിച്ചു.