G
Author
Gramika Team
Published
May 16, 2026

സൂചനകൾക്ക് പിന്നാലെ സ്ഥിരീകരണം, രമേശ് ചെന്നിത്തല മന്ത്രിയാകും; ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യും
തിരുവനന്തപുരം: അനുനയനീക്കങ്ങൾക്ക് പിന്നാലെ സമവായം. വിഡി സതീശൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തല മന്ത്രിയാകും. ആഭ്യന്തരം, വിജിലൻസ് എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യും. ധന വകുപ്പ് മുഖ്യമന്ത്രിക്ക് തന്നെയായിരിക്കും. രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ നീക്കം ഫലം കാണുകയായിരുന്നു. കെസി വേണുഗോപാലും ഇന്ന് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുമെങ്കിലും അദ്ദേഹം മുന്നോട്ടുവെച്ച മറ്റു പേരുകൾ ഈ ഘട്ടത്തിൽ പരിഗണിക്കില്ല.