G

Author

Gramika Team

Published

March 13, 2026

സുധാകരേട്ടൻ മത്സരിച്ചില്ലെങ്കിൽ വോട്ട് ചെയ്യില്ല'; പിന്തുണയുമായി അണികൾ

സുധാകരേട്ടൻ മത്സരിച്ചില്ലെങ്കിൽ വോട്ട് ചെയ്യില്ല'; പിന്തുണയുമായി അണികൾ

കണ്ണൂർ: കെപിസിസി മുൻ അധ്യക്ഷൻ കെ. സുധാകരന് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കുന്നതിനെതിരെ പ്രതിഷേധവുമായി അണികൾ. സുധാകരനെ സ്ഥാനാർഥിയാക്കിയില്ലെങ്കിൽ ഇത്തവണ വോട്ട് ചെയ്യില്ല എന്നതുൾപ്പെടെ കടുത്ത പ്രഖ്യാപനങ്ങളാണ് പ്രവർത്തകർ നടത്തിയത്. കണ്ണൂരിലെ സുധാകരൻ്റെ വീട്ടിൽ റിജിൽ മാക്കുറ്റി, പി. മുഹമ്മദ് ഷമ്മാസ് ഉൾപ്പെടെ നേതാക്കളും നിരവധി പ്രവർത്തകരും പിന്തുണയുമായെത്തി. കെ. സുധാകരൻ മത്സരിച്ചില്ലെങ്കിൽ ഇത്തവണ വോട്ട് ചെയ്യില്ലെന്നും പറ്റുന്ന വോട്ടുകൾ മുടക്കുമെന്നും പ്രവർത്തകർ പറഞ്ഞു.

Share Article