G
Author
Gramika Team
Published
February 14, 2026

സി ഒ എ കണ്ണൂർ ജില്ല സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കൂത്തുപറമ്പിൽ ആരംഭിച്ചു.
കൂത്തുപറമ്പ്:കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ല സമ്മേളന ത്തിന്റെ പ്രതിനിധി സമ്മേളനം കൂത്തുപ റമ്പിൽ ആരംഭിച്ചു. ജില്ലാ പ്രസിഡന്റ് പി ശശികുമാർ പതാക ഉയർത്തിയതോടെയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഓഡിറ്റോറിയ ത്തിൽ പ്രത്യേകം സജ്ജമാക്കിയ കെ ഒ പ്രശാന്ത് നഗറിൽ നടക്കുന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പി ശശികുമാർ അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി സണ്ണി സെബാസ്റ്റ്യൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എം ആർ രജീഷ് ജില്ലാ റിപ്പോർട്ടും ജില്ലാ ട്രഷറർ എ വി ശശികുമാർ സാമ്പത്തിക റിപ്പോർട്ടും എൻ രഞ്ജിത്ത് ഓഡിറ്റ് റിപ്പോർട്ടും സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ വി രാജൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
സംസ്ഥാന സെക്രട്ടറി പി എസ് സിബി, സിഡ്കോ പ്രസിഡന്റ് കെ വിജയകൃഷ്ണൻ, കെ സി സി എൽ എംഡി പി പി സുരേഷ്, കേരള വിഷൻ ന്യുസ് എംഡി പ്രിജേഷ് അച്ചാണ്ടി, കെ സി സി എൽ എക്‌സിക്യുട്ടീവ് ഡയരക്ടർ അനിൽ മംഗലത്ത്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ സജീവ് കുമാർ, വി ജയകൃഷ്ണ , എൻ കെ ദിനേശ്,കെ സി സി എൽ ഡയരക്ടർ കെ കെ പ്രദീപൻ, ജില്ലാ വൈസ് പ്രസിഡന്റ് സി സുരേന്ദ്രൻ, ജില്ലാ ജോയിന്റ് സെക്രട്ടറി മനോജ് കുമാർ,ജില്ലാ എക്‌സിക്യുട്ടീവ് അംഗം വിൽസൺ മാത്യു,
സംഘടക സമിതി ജനറൽ കൺവീനർ പി കെ ദേവാനന്ദ്, കണ്ണൂർ വിഷൻ എംഡി എം വിനീഷ് കുമാർ, കെ ടി എസ് എംഡി കെ വി വിനയകുമാർ, ഗ്രാമിക ടിവി എംഡി കെ രാജേഷ് എന്നിവർ സംസാരിച്ചു.12 മേഖല കളിൽ നിന്നായി 170 പ്രതിനിധികളും ജില്ലാ സംസ്ഥാന നേതാക്കളുമാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. അടുത്തമാസം 28 മുതൽ 30 വരെ മലപ്പുറം തിരൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് ജില്ല സമ്മേളനം നടക്കുന്നത്.