N

Author

News desk

Published

February 3, 2026

സിഒഎ നേത്ര പരിശോധന ക്യാമ്പ്

സിഒഎ നേത്ര പരിശോധന ക്യാമ്പ്

കൂത്തുപറമ്പ്: കേബിള്‍ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. സിഒഎ കൂത്തുപറമ്പ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു ക്യാമ്പ്. പെരളശ്ശേരി എകെജി സ്മാരക ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളില്‍ നടന്നക്യാമ്പിൽ പരിശേധനയും കണ്ണടവിതരണവും നടന്നു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ന്‍റ് കെ വി ബിജു ഉദ്ഘാടനം ചെയ്തു. വിഷ്വല്‍ ഐസ് തലശ്ശേരിയുടെ സഹകരണത്തോടെയായിരുന്നു ക്യാമ്പ് മേഖല പ്രസിഡന്‍റും ഗ്രാമിക ടി വി എംഡിയുമായ കെ രാജേഷ് അധ്യക്ഷനായി. എന്‍ പ്രകാശന്‍ ക്യാമ്പ് വിശദീകരിച്ചു. സി ഒ എ ജില്ല വൈസ് പ്രസിഡ ന്‍റ് പി കെ ദേവാനന്ദ് ഉപഹാര സമര്‍പ്പണം നടത്തി.കൂത്തുപറമ്പ് മേഖല ട്രഷറര്‍ എം ഹരീഷ്, പെരളശ്ശേരി പഞ്ചായ ത്ത് ക്ഷേമകാര്യ സ്റ്റാന്‍റി ങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി രേഷ്മ, സ്കൂള്‍ പ്രധാനാധ്യാപിക കെ ആര്‍ സുസ്മിത എന്നിവര്‍ സംസാരിച്ചു

Share Article