G

Author

Gramika Team

Published

February 1, 2026

സിഒഎ ചിത്രരചനാ മത്സരം

സിഒഎ ചിത്രരചനാ മത്സരം

കൂത്തുപറമ്പ്: കേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കൂത്തുപറമ്പില്‍ ജില്ലാതല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. പ്രശസ്ത ചിത്രകാരന്‍ സുരേഷ് കൂത്തുപറമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി നിരവധി വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു.പ്രശസ്ത ചിത്രകാരന്‍ ഷൈജു കെ മാലൂര്‍ വിശിഷ്ടാതിഥിയായി. പാറാലിലെ സൗത്ത് കൂത്തുപറമ്പ് യു പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ സി ഒ എജില്ലാ വൈസ് പ്രസിഡന്റ് പി കെ ദേവാനന്ദ് അധ്യക്ഷനായി.കണ്ണൂര്‍ വിഷന്‍ എംഡി എം വിനീഷ്‌കുമാര്‍ സുരേഷ് കൂത്തുപറമ്പിനുള്ള ഉപഹാര സമര്‍പ്പണവും ഗ്രാമിക ടി വി എംഡി കെ രാജേഷ് ഷൈജു കെ മാലൂരിനുള്ള ഉപഹാര സമര്‍പ്പണവും നിര്‍വഹിച്ചു.സി ഒ എ കൂത്തുപറമ്പ് മേഖല സെക്രട്ടറി എം വി പ്രശാന്ത്, തലശ്ശേരി മേഖല പ്രസിഡന്റ് സി എം രാജീവന്‍, സെക്രട്ടറി പി സജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി നിരവധി വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. ഈ മാസം 13, 14 തീയ്യതികളില്‍ കൂത്തുപറമ്പിലാണ് ജില്ലാ സമ്മേളനം നടക്കുക.

Share Article