G
Author
Gramika Team
Published
May 25, 2026

സാധാരണക്കാർക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് ഇന്ധനവില കൂട്ടി
തിരുവനന്തപുരം: സാധാരണക്കാർക്ക് വീണ്ടും ഇരുട്ടടിയായി രാജ്യത്ത് ഇന്ധനവില വർധന. പെട്രോളിന് ഇന്ന് 2.61രൂപയും, ഡീസലിന് 2.71 രൂപയും കൂടി. രണ്ടാഴ്ചക്കിടെ നാല് തവണയായി 8 രൂപയാണ് കൂട്ടിയത്. മെയ് 15ന് പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം കൂട്ടി. മെയ് 19ന് 90 പൈസ വീതം വര്‍ധിപ്പിച്ചു. മെയ് 23 ന് പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. ഇന്ന് പെട്രോളിന് രണ്ടു രൂപ 61 പൈസയും ഡീസലിന് രണ്ടു രൂപ 71 പൈസയും കൂട്ടി.