G

Author

Gramika Team

Published

June 4, 2026

സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ പോര്

സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ പോര്

തിരുവനന്തപുരം: ധവളപത്രം പുറത്തിറക്കിയതിന് പിന്നാലെ സഭയിൽ മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ പോര്. ധവളപത്രം തയാറാക്കിയതിനെ ചൊല്ലിയാണ് പോര്. ധവളപത്രം തയാറാക്കിയത് ധനവകുപ്പ് അല്ലെന്നും ഇത് പൊളിറ്റികൾ രേഖ ആണെന്നും പിണറായി വിജയൻ പറഞ്ഞു. മുൻ ധവളപത്രങ്ങൾ പൊളിറ്റിക്കൽ രേഖ ആയിരുന്നെന്ന മുഖ്യമന്ത്രിയുടെ വാദത്തിന് പിന്നാലെയാണ് പോര് ആരംഭിച്ചത്. അതേസമയം, പ്രതിപക്ഷ നേതാവിന്റേത് രാഷ്ട്രീയ പ്രസ്താവന ആണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ സഭയിൽ മറുപടി പറഞ്ഞു. ധവളപത്രം വായിച്ച് പോലും നോക്കിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവിന് മുൻവിധിയാണെന്നും ഞങ്ങൾക്ക് ഞങ്ങളുടെ രീതി ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുൻ ധവള പത്രങ്ങൾ പൊളിറ്റിക്കൽ രേഖ എന്ന് മുഖ്യമന്ത്രി പറഞ്ഞതിനാണ് മറുപടി എന്ന് പിണറായി വിജയൻ വ്യക്തമാക്കി. നിങ്ങളുടെ നയം പിന്തുടരാനല്ല ജനം ഞങ്ങളെ ജയിപ്പിച്ചതെന്നും നടപടി ക്രമങ്ങളുടെ ലംഘനം ആണ് ഉന്നയിച്ചതെന്നും പിണറായി സഭയിൽ പറഞ്ഞു. ഇതോടെ പ്രതിപക്ഷം ബഹളം വെക്കുകയും ചെയ്തു.

Share Article