G

Author

Gramika Team

Published

May 6, 2026

സന്ദീപ് വാര്യരുടെ റോഡ് ഷോക്കിടെ സംഘർഷം; യുഡിഎഫ് പ്രവർത്തകർക്ക് പരിക്ക്

സന്ദീപ് വാര്യരുടെ റോഡ് ഷോക്കിടെ സംഘർഷം; യുഡിഎഫ് പ്രവർത്തകർക്ക് പരിക്ക്

കാസർകോട്: സന്ദീപ് വാര്യരുടെ റോഡ് ഷോക്കിടെ കാസർകോട് പടന്ന കടപ്പുറത്ത് സംഘർഷം. യുഡിഎഫിൻ്റെ ആഹ്ലാദ പ്രകടനത്തിന് നേരെ ഒരു വിഭാഗം കല്ലെറിഞ്ഞതാണ് പ്രശ്നത്തിൻ്റെ തുടക്കം. സിപിഎം പാർട്ടി ഓഫീസിൽ നിന്നാണ് കല്ലേറ് ഉണ്ടായതെന്ന് കോൺഗ്രസ് ആരോപിച്ചു. യുഡിഎഫ് പ്രവർത്തകർ ഓഫീസ് തകർത്തതായി സിപിഎമ്മും ആരോപിക്കുന്നു. കല്ലേറിൽ യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു. ഓഫീസിലെ ഫർണിച്ചറുകൾ തകർക്കപ്പെട്ട നിലയിലാണ്. പോലീസ് സ്ഥലത്തെത്തി ലാത്തി വീശിയാണ് ഇരു വിഭാഗത്തേയും വിരട്ടി ഓടിച്ചത്. യുഡിഎഫിൻ്റെ അട്ടിമറി വിജയത്തിനും സിപിഎമ്മിൻ്റെ കനത്ത തോൽവിക്കും പിന്നാലെ തൃക്കരിപ്പൂരിൽ ഇരുവിഭാഗവും തമ്മിൽ സംഘർഷം തുടരുകയാണ്.

Share Article