G
Author
Gramika Team
Published
May 18, 2026

സത്യപ്രതിജ്ഞാ ചടങ്ങിനൊരുങ്ങി തലസ്ഥാനം
തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് തലസ്ഥാനമൊരുങ്ങി. നഗരവീഥികളിൽ കടുത്ത അന്തരീക്ഷത്തെ പോലും കടത്തിവെട്ടുന്ന ആവേശം. കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. രാവിലെ 10 മണിയ്ക്ക് ജനത്തെ സാക്ഷിയാക്കി 21 അംഗ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, പ്രിയങ്കാ ഗാന്ധി അടക്കമുള്ളവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.