G
Author
Gramika Team
Published
May 9, 2026

സണ്ണി ജോസഫിൻ്റെ പിന്തുണയും കെസി വേണുഗോപാലിന്
തിരുവനന്തപുരം: കേരളത്തിൻ്റെ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള എഐസിസി നിരീക്ഷകരുടെ കൂടിക്കാഴ്ചയിൽ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പിന്തുണച്ച് കെസി വേണുഗോപാലിനെയെന്ന് റിപ്പോർട്ട്. എഐസിസി നിരീക്ഷകർ വ്യാഴാഴ്ചയാണ് തെരഞ്ഞെടുക്കപ്പെട്ട 63 കോൺഗ്രസ് എംഎൽഎമാരുമായി വ്യക്തിഗത കൂടിക്കാഴ്ച നടത്തിയത്. ഇതിൽ 47 പേരും വേണുഗോപാലിൻ്റെ പേരാണ് നിർദേശിച്ചിരിക്കുന്നത്.
കൂടിക്കാഴ്ച കഴിഞ്ഞ് പുറത്തിറങ്ങിയ എഐസിസി നിരീക്ഷകൻ മുകുൾ വാസ്നിക്കിൻ്റെ കൈയിലുണ്ടായിരുന്ന രേഖകളിൽ എംഎൽഎമാരുടെ പേരിന് നേരെ അവർ പിന്തുണക്കുന്ന നേതാവിൻ്റെ പേര് എഴുതിയിരിക്കുന്നത് വ്യക്തമായിരുന്നു.കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫിനെ കൂടാതെ നിയുക്ത എംഎൽഎമാരായ
സന്ദീപ് ജി വാര്യർ, സജീവ് ജോസഫ്, ടിഒ മോഹനൻ, ഉഷാ വിജയൻ തുടങ്ങിയവരും വേണുഗോപാലിനെ പിന്തുണച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.