G
Author
Gramika Team
Published
May 16, 2026

സംസ്ഥാനത്ത് പുതുക്കിയ മിൽമ പാൽ വില പ്രാബല്യത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർധന പ്രാബല്യത്തിലേക്ക്. മെയ് 21 വ്യാഴ്ച മുതൽ പുതുക്കിയ വില നിലവിൽ വരും. ലിറ്ററിന് നാല് രൂപ വർധിപ്പിക്കാനാണ് തീരുമാനം. ബുധനാഴ്ച ചേരുന്ന ഡയറക്ടർ യോഗത്തിൽ പുതിയ നിരക്കിന് അംഗീകാരം നൽകും. ഏറെ നാളത്തെ ചർച്ചകൾക്കൊടുവിലാണ് മിൽമ പാൽ വില വർധിപ്പിക്കുന്നത്. ഏപ്രിലിൽ ചേർന്ന യോഗത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം വില വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. സർക്കുലർ റെസല്യൂഷൻ വഴി വില വർധന പാസാക്കാൻ നേരത്തെ ശ്രമിച്ചിരുന്നെങ്കിലും ബോർഡ് അംഗങ്ങളിലെ എട്ട് പേർ മാത്രമാണ് ഉത്തരവിൽ ഒപ്പിട്ടത്.