G
Author
Gramika Team
Published
February 21, 2026

സംസ്ഥാനത്ത് നഴ്സുമാരുടെ പണിമുടക്ക് ആരംഭിച്ചു
തൃശൂര്‍: ശമ്പള വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ പണിമുടക്ക് ആരംഭിച്ചു. ഏറ്റവും കുറഞ്ഞ വേദനം 40000 രൂപയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് സൂചനാ പണിമുടക്ക്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. മൂന്നുവര്‍ഷത്തിലൊരിക്കല്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കണമെന്ന നിയമം അട്ടിമറിച്ചുവെന്ന് യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ പറഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ നഴ്‌സുമാര്‍ക്ക് 20000 രൂപ പോലും ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നും ജാസ്മിന്‍ ഷാ പറഞ്ഞു.