G

Author

Gramika Team

Published

May 13, 2026

സംസ്ഥാനത്തെ ഈ നാല് ജില്ലകളിൽ ഏഴ് ദിവസം വൈദ്യുതി മുടങ്ങിയേക്കും; അറിയിപ്പുമായി കെഎസ്ഇബി

സംസ്ഥാനത്തെ ഈ നാല് ജില്ലകളിൽ ഏഴ് ദിവസം വൈദ്യുതി മുടങ്ങിയേക്കും; അറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: ട്രാന്‍‍സ്ഫോര്‍‍മറിന്റെ തകരാര്‍ മൂലം സംസ്ഥാനത്തെ നാല് ജില്ലകളിൽ ഇന്ന് മുതൽ ഭാഗികമായി വൈദ്യുതി മുടങ്ങാൻ സാധ്യതയെന്ന് കെഎസ്ഇബി . കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ ഇന്ന് (12-05-2026) മുതൽ ഏഴ് ദിവസത്തേക്ക് ഭാഗികമായി വൈദ്യുതി തടസപ്പെടും. പവര്‍‍ഗ്രിഡ് കോര്‍‍പറേഷന്റെ കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ ട്രാന്‍‍സ്ഫോര്‍‍മറിന്റെ തകരാര്‍ പരിഹരിക്കാന്‍ എഴ് ദിവസത്തോളം വേണ്ടിവരുമെന്ന് പവര്‍ഗ്രിഡ് കോര്‍പറേഷന്‍‍ അറിയിച്ച സാഹചര്യത്തിലാണ് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളിൽ ഇന്ന് മുതൽ ഏഴ് ദിവസത്തേക്ക് ഭാഗികമായി വൈദ്യുതി തടസ്സപ്പെടുക. ഈ ജില്ലകളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബിഎല്‍ അറിയിച്ചു.

Share Article