G
Author
Gramika Team
Published
June 17, 2026

ഷിനു ചൊവ്വയെ പുറത്താക്കും, പരിശീലനം നിർത്താൻ ഉത്തരവ്
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ കാലത്തു മാനദണ്ഡങ്ങൾക്കു വിരുദ്ധമായി, ബോഡിബിൽഡർ താരം ഷിനു ചൊവ്വയ്ക്കു പൊലീസിൽ എസ്ഐയായി നിയമനം നൽകിയ നടപടി സർക്കാർ റദ്ദാക്കും. ഇതിനു മുന്നോടിയായി ഷിനു ചൊവ്വയുടെ എസ്ഐ പരിശീലനം നിർത്തിവയ്ക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. ശരീരസൗന്ദര്യ മത്സരവിജയികളായ ഷിനു ചൊവ്വയ്ക്കും ചിത്തരേഷ് നടേശനും എസ്ഐ ആയി പിണറായി സർക്കാർ നിയമനം നൽകിയത് വിവാദമായിരുന്നു. ഇരുവരുടെയും പാർട്ടി ബന്ധം കണക്കിലെടുത്താണ് നിയമനം എന്നായിരുന്നു ആരോപണം. പിഎസ്‌സിയെ ഒഴിവാക്കി നിയമനം നൽകാൻ ശ്രമം നടന്നെങ്കിലും ശാരീരികക്ഷമതാ പരീക്ഷയിൽ ഇരുവരും പരാജയപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥർ എതിർത്തെങ്കിലും അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫിസ് തീരുമാനത്തിലുറച്ചുനിന്നു.