G

Author

Gramika Team

Published

March 12, 2026

ഷാർജയിലേക്ക് കണ്ണൂരിൽനിന്ന് എയർ ഇന്ത്യയുടെ പ്രത്യേക സർവീസുകൾ

ഷാർജയിലേക്ക് കണ്ണൂരിൽനിന്ന് എയർ ഇന്ത്യയുടെ പ്രത്യേക സർവീസുകൾ

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് നാളെയും മറ്റന്നാളും ഷാർജയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് പ്രത്യേക സർവീസ് നടത്തും. 12 ദിവസമായി ഈ സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നില്ല. രാത്രി 9.30ന് പുറപ്പെട്ട് പ്രാദേശിക സമയം 12.05 ഷാർജയിൽ എത്തുംവിധമാണ് സമയക്രമം. 14, 15 തീയതികളിൽ ഷാർജയിൽനിന്ന് കണ്ണൂരിലേക്കും സർവീസുണ്ട്.

Share Article