G

Author

Gramika Team

Published

June 2, 2026

ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കർ

ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കർ

തിരുവനന്തപുരം: ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. ഷാനിമോൾക്ക് 99 വോട്ടും സിപിഐയിലെ മുഹമ്മദ് മൊഹ്സിന് 34 വോട്ടുമാണ് ലഭിച്ചത്. ബിജെപിയുടെ 3 എംഎൽഎമാരും വിട്ടുനിന്നു. സ്പീക്കറും വോട്ടു ചെയ്തില്ല. സ്പീക്കറെ ഒഴിച്ചു നിർത്തിയാൽ സ്വതന്ത്രർ അടക്കം യുഡിഎഫിന് 101 സീറ്റുകളുള്ളതിനാൽ ഷാനിമോൾ ഉസ്മാന്റെ വിജയം ഉറപ്പായിരുന്നു. കേരള നിയമസഭയിലെ നാലാമത്തെ വനിതാ ഡപ്യൂട്ടി സ്പീക്കറാണ് ഷാനിമോൾ ഉസ്മാൻ. 35 വർഷത്തിനു ശേഷമാണ് കേരള നിയമസഭയ്ക്ക് വനിതാ ഡപ്യൂട്ടി സ്പീക്കറെ ലഭിക്കുന്നത്. അന്തരിച്ച മുൻ കേന്ദ്രമന്ത്രി കെ.പി.ഉണ്ണിക്കൃഷ്ണൻ, മുൻ എംപി കെ.പി.ധനപാലൻ, മുൻ മന്ത്രി ടി.യു.കുരുവിള എന്നിവർക്ക് സ്പീക്കർ തിരഞ്ഞെടുപ്പ് കഴിഞ്ഞ് നിയമസഭ ചരമോപചാരം അർപ്പിക്കും. പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തരപ്രമേയവും ഇന്നു സഭയിൽ എത്തും.

Share Article