G
Author
Gramika Team
Published
May 5, 2026

ശ്രീപോർക്കലി ഭഗവതി ക്ഷേത്രത്തിൽ കവർച്ച
തൊക്കിലങ്ങാടി: പാലായി ശ്രീപോർക്കലി ഭഗവതി ക്ഷേത്രത്തിൽ കവർച്ച. ക്ഷേത്രത്തിന്റെ മുൻവശത്തെ ഭണ്ഡാരം തകർത്താണ് കവർച്ച നടത്തിയത്. കൂത്തുപറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച രാത്രിയാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. 12 മണി വരെ ക്ഷേത്ര പരിസരത്ത് ആളുകൾ ഉണ്ടായിരുന്നെന്നും, അതിനുശേഷം ആയിരിക്കാം മോഷണം നടന്നതെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. ഈ പ്രദേശത്തെ മോഷണം ഒരു തുടർകഥയായി കൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു. ഈ അടുത്തായി നിരവധി തവണ പ്രദേശത്തുള്ള അഞ്ചോളം വീടുകളിൽ മോഷണം നടന്നിരുന്നു. നിരവധി തവണ പോലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ മോഷ്ടാക്കളെ കണ്ടെത്താൻ പോലീസിന് ആയില്ല.