G
Author
Gramika Team
Published
June 19, 2026

ശനിയാഴ്ച ഹെയ്ത്തിക്കെതിരേ ബ്രസീൽ കളത്തിൽ
ഫിലാഡൽഫിയ: ആദ്യ മത്സരത്തിൽ മൊറോക്കോക്കെതിരേ സമനിലക്കുരുക്കിൽ വീണ ബ്രസീൽ ശനിയാഴ്ച രണ്ടാം മത്സരത്തിനിറങ്ങുന്നു. വിജയിച്ച് മൂന്നുപോയിന്റും സ്വന്തമാക്കി നില ഭദ്രമാക്കാനാകും കാർലോ ആഞ്ചലോട്ടിയുടെയും സംഘത്തിന്റെയും ശ്രമം. ഫിഫ റാങ്കിങ്ങിൽ ബ്രസീൽ ആറാമതും ഹെയ്ത്തി 83-ാമതുമാണ്. സി ഗ്രൂപ്പിൽ മൂന്നു പോയിന്റോടെ സ്‌കോട്ട്‌ലൻഡാണ് മുന്നിൽ. ഒരു പോയിന്റ് വീതമുള്ള മൊറോക്കോ രണ്ടാമതും ബ്രസീൽ മൂന്നാമതുമാണ്. ഹെയ്ത്തിക്ക് പോയിന്റൊന്നുമില്ല.