G

Author

Gramika Team

Published

June 13, 2026

 വ്യോമസേന വിമാനം തകർന്നുവീണ് തീപ്പിടിച്ചു

വ്യോമസേന വിമാനം തകർന്നുവീണ് തീപ്പിടിച്ചു

ന്യൂഡൽഹി: അസ്സമിലെ ജോർഹാട്ടിൽ വ്യോമസേന വിമാനം തകർന്നുവീണ് തീപ്പിടിച്ചു. AN-32 എന്ന ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് ആണ് തകർന്നുവീണത്. പിന്നാലെ തീപിടിക്കുകയായിരുന്നു. ജോർഹാട്ടിലെ വ്യോമസേനാ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. അപകടകാരണത്തെ കുറിച്ചോ ആളപായത്തെ കുറിച്ച് നിലവിൽ വിവരങ്ങൾ ലഭ്യമല്ല. അപകടവിവരം വ്യോമസേന സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഉടൻ പങ്കുവെയ്ക്കുമെന്ന് വ്യോമസേന പ്രസ്താവനയിൽ അറിയിച്ചു. അടിയന്തരസഹായത്തിനുള്ള സംഘം സ്ഥലത്തെത്തി, തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്.

Share Article