G
Author
Gramika Team
Published
April 28, 2026

വൈദ്യുതി പ്രതിസന്ധി: കെഎസ്ഇബിക്ക് ഗുരുതര വീഴ്ച
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകാൻ കാരണം കെഎസ്ഇബിയുടെ ഗുരുതര വീഴ്ച. വൈദ്യുതി വാങ്ങാനുള്ള മൂന്ന് കരാറുകൾ അവസാനിച്ചിട്ടും മുൻകൂട്ടി പുതിയ കരാർ ഉണ്ടാക്കിയില്ല. പവർ എക്സ്ചേഞ്ചിൽ വൈദ്യുതി ബുക്ക് ചെയ്യാത്തതിലും കെഎസ്ഇബിക്ക് വീഴ്ച്ചയുണ്ടായി. ട്രാൻസ്ഫോർമറുകളുടെ ശേഷിയും കൂട്ടിയില്ല. പീക്ക് ലോഡ് വൈദ്യുതി നിയന്ത്രണം പലയിടത്തും ഒരു മണിക്കൂറിന് മുകളിലാണ്. സമയം കൂട്ടുന്നതടക്കം കടുത്ത തീരുമാനങ്ങൾ ഇന്ന് കൂടുന്ന ഉന്നതതല യോഗത്തിലുണ്ടാകും. വൈദ്യുത പ്രതിസന്ധി രൂക്ഷമാകാൻ കാരണം ബോർഡിന്റെ ഭാഗത്തു വന്ന ഗുരുതര വീഴ്ച്ചയാണെന്നാണ് കണ്ടെത്തൽ. പുറത്തു നിന്ന് വൈദ്യുതി വാങ്ങാനുള്ള മൂന്നു കരാറുകളുടെ കാലാവധിയും ഈ മാസം അവസാനിച്ചു. ഇത് മുൻകൂട്ടി കണ്ട് പുതിയ കരാർ ഉണ്ടാക്കുന്നതിൽ കെഎസ്ഇബി ഗുരുതര വീഴ്ച വരുത്തി. പവർ എക്സ്ചേഞ്ച് വഴി 90 ദിവസം മുമ്പ് വൈദ്യുതിക്കായി ബുക്കിങ് നടത്താമായിരുന്നിട്ടും ഇതും ചെയ്തില്ല. ട്രാൻസ്ഫോമറുകളുടെ ശേഷി കൂട്ടുന്നതിലും വീഴ്ച ഉണ്ടായി. പീക്ക് സമയത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നത് ഇത് മൂലം ആണ്. ഓരോ കരാറും 200 മെഗാ വാട്ടിന്റേത് ആണ്. പുതിയ കരാർ ഉണ്ടാക്കുന്നതിൽ വീഴ്ച വരുത്തിയതോടെ ഇല്ലാതായത് 600 മെഗാ വാട്ട് ആണ്. വൈദ്യുതി മിച്ചം ഉള്ളപ്പോൾ വിറ്റ് ആവശ്യ സമയത്ത് തിരികെ വാങ്ങുന്ന കരാർ ആണിത്.