G
Author
Gramika Team
Published
April 7, 2026

വൈക്കത്ത് ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ വയോധികൻ ജീവനൊടുക്കിയ നിലയിൽ
കോട്ടയം: വൈക്കം തലയാഴത്ത് എൽഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ വയോധികൻ ജീവനൊടുക്കിയ നിലയിൽ. ജൈവ കർഷകനായ മക്കൻ ചെല്ലപ്പനാണ് ജീവനൊടുക്കിയത്. നേരത്തെ സിപിഐ അനുഭാവിയായിരുന്ന ഇദ്ദേഹം അടുത്തകാലത്തായി പാർട്ടിയെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. വൈക്കം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.