G
Author
Gramika Team
Published
May 26, 2026

വെറും 25 പന്തിൽ സെഞ്ചുറിയടിച്ച് വൈഭവ്; ആഗ്രഹം ഗെയ്ലിന്റെ റെക്കോഡ് തകർത്ത് ടി20-യിൽ ഡബിൾ സെഞ്ചുറി
മുംബൈ: 25 പന്തിൽ സെഞ്ചുറിയടിച്ച് ഇന്ത്യയുടെ യുവ ബാറ്റിങ് സെൻസേഷൻ വൈഭവ് സൂര്യവംശി. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്‌സന്റെ യൂട്യൂബ് ഷോയ്ക്കായി നടത്തിയ മത്സരത്തിലാണ് വൈഭവ് വെറും 25 പന്തിൽ 100 തികച്ചത്. 50 പന്തിൽ 100 റൺസ് എടുക്കുക എന്നതായിരുന്നു പീറ്റേഴ്‌സൺ, വൈഭവിന് നൽകിയ ചലഞ്ച്. ഇതാണ് വെറും 25 പന്തിൽ താരം പൂർത്തിയാക്കിയത്. പീറ്റേഴ്‌സന്റെ ഷോയിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടിയവരുടെ പട്ടികയിൽ സൂര്യവംശി ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ 22 പന്തിൽ നേടിയ സെഞ്ചുറിയാണ് നിലവിലെ റെക്കോർഡ്. വെറും മൂന്ന് പന്തിന്റെ വ്യത്യാസത്തിലാണ് സൂര്യവംശിക്ക് അയ്യരുടെ റെക്കോർഡ് തകർക്കാൻ സാധിക്കാതെ പോയത്.