G
Author
Gramika Team
Published
June 18, 2026

വീണ്ടും ഷിഗെല്ല: തൃശൂരിലും കണ്ണൂരിലും രോഗം ബാധിച്ചത് വയോധികർക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് തൃശൂരിലും കണ്ണൂരിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. തൃശൂർ അരിമ്പൂരിൽ രണ്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 66 വയസ്സുള്ള വയോധികനും 60 വയസ്സുള്ള ഭാര്യയ്ക്കും ആണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കണ്ണൂരിൽ മൂര്യാട് സ്വദേശിയായ 62കാരിക്കാണ് രോഗം. ഇതോടെ ജില്ലയിൽ മൂന്നുപേർക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരാൾ കൂടി ഷിഗെല്ല ബാധിച്ചു മരിച്ചു. ചൊവ്വാഴ്ച മരണപ്പെട്ട മലപ്പുറം അലിപ്പറമ്പ് സ്വദേശിയായ 75കാരിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് പ്രതിദിന ഷിഗെല്ല ബാധിതരുടെ എണ്ണം രണ്ടക്കം കടന്നു.