G
Author
Gramika Team
Published
March 20, 2026

വീണ്ടും ലോകത്തിലെ സന്തുഷ്ട രാജ്യമായി ഫിൻലാൻഡ്
ലണ്ടൻ: തുടര്‍ച്ചയായ എട്ടാം വര്‍ഷവും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിൻലാൻഡ്. ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ വെൽബീയിംഗ് റിസർച്ച് സെന്‍റര്‍, ഗാലപ്പ്, യുഎൻ സസ്റ്റൈനബിൾ ഡെവലപ്‌മെന്‍റ് സൊല്യൂഷൻസ് നെറ്റ്‌വർക്ക്, ഒരു സ്വതന്ത്ര എഡിറ്റോറിയൽ ബോർഡ് എന്നിവയുമായി സഹകരിച്ച് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ദി വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിലാണ് ഫിൻലാൻഡ് ഒന്നാമതായി ഇടംപിടിച്ചത്. 147 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 118-ാം സ്ഥാനത്താണ്. ഒന്ന് മുതല്‍ 10 വരെയുള്ള സ്‌കെയിലില്‍ 7.74 എന്ന പോയിന്‍റുമായാണ് ഫിന്‍ലാൻഡ് ഒന്നാം സ്ഥാനത്തെത്തിയത്.