G
Author
Gramika Team
Published
April 14, 2026

വീണ്ടും യുദ്ധം: ഇറാൻ തീരത്ത് യുഎസ് ആക്രമണ കപ്പൽ വിന്യസിച്ചു
ടെഹ്‌റാൻ: ഇറാന്റെ തുറമുഖങ്ങളിലും തീരപ്രദേശങ്ങളിലും ഉപരോധം ഏർപ്പെടുത്താൻ പുതിയ നീക്കവുമായി യുഎസ്. പതിനഞ്ചിൽ അധികം യുദ്ധക്കപ്പലുകൾ ഇറാന്റെ തീരമേഖലയിൽ വിന്യസിച്ചു. ടെഹ്‌റാൻ അടക്കമുള്ള സ്ഥലങ്ങളിൽ നാവിക ഉപരോധം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. യുഎസ് നാവികസേനയുടെ ആക്രമണ കപ്പലായ യുഎസ്എസ് ട്രിപ്പോളി അറബിക്കടലിൽ പ്രവർത്തനം ആരംഭിച്ചു. ഇറാന്റെ തുറമുഖങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും പ്രവേശിക്കുന്നതും അവിടെ നിന്ന് പുറപ്പെടുന്നതും ആയ എല്ലാ കപ്പലുകൾക്കും ഒരേ പോലെ ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് അറിയിച്ചു. എന്നാൽ ഹോർമുസ് കടലിടുക്കിലൂടെ കടന്നു പോകുന്നതോ അവിടെ നിന്ന് വരുന്നതോ ആയ കപ്പലുകളെ തടയില്ലെന്നും സൈന്യം വ്യക്തമാക്കി.