G
Author
Gramika Team
Published
June 29, 2026

വീട്ടുകാരുടെ കണ്ണുവെട്ടിച്ച് രണ്ടു വയസുകാരി നടന്നെത്തിയത് തിരക്കേറിയ റോഡിൽ.
ചമ്പാട്: വീട്ടുകാരുടെ കണ്ണുവെട്ടിച്ച് രണ്ടു വയസുകാരി അരക്കിലോമീറ്ററോളം നടന്നെത്തിയത് തിരക്കേറിയ റോഡിൽ. താഴെ ചമ്പാട് വെളിയൻ പീടികക്ക് സമീപം ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. താഴെ ചമ്പാട്ടെ ഗ്യാസ് സിലിണ്ടർ വിതരണക്കാരനായ സത്യൻ ജോലിക്കിടെ വാഹനത്തിൽ പോകുമ്പോഴാണ് റോഡ് മുറിച്ചു കടക്കാനെന്നവണ്ണം കൊച്ചു കുട്ടി റോഡിൽ നിൽക്കുന്നത് കണ്ടത്. ഉടൻ പുറത്തിറങ്ങിയ സത്യൻ കുട്ടിയെ എടുത്ത് സമീപത്തെ വീട്ടിൽ എത്തിക്കുകയായിരുന്നു. സമീപത്തൊക്കെ അന്വേഷിച്ചെങ്കിലും ആർക്കും കുട്ടിയെ തിരിച്ചറിയാനായില്ല. ഇതിനിടെ വിവരമറിഞ്ഞ് പാനൂർ പൊലീസും സ്ഥലത്തെത്തി. പിന്നീടാണ് കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്തിയത്. കുട്ടിയുടെ ഉമ്മ നിലവിളിച്ചുകൊണ്ട് ഓടിയെത്തുകയായിരുന്നു. തുടർന്ന് എസ്ഐമാരായ ആന്റണി ഡിക്രൂസ്. കെ എം സുജോയ് എന്നിവരുടെ സാന്നിധ്യത്തിൽ കുട്ടിയെ ബന്ധുക്കൾക്ക് കൈമാറി.