G

Author

Gramika Team

Published

April 24, 2026

വീട്ടിനുള്ളിൽ വീണ്ടും പാമ്പിനെ കണ്ടെത്തി

വീട്ടിനുള്ളിൽ വീണ്ടും പാമ്പിനെ കണ്ടെത്തി

തൃശൂര്‍: തൃശൂര്‍ കോടാലിയില്‍ പാമ്പുകടിയേറ്റ് എട്ടുവയസുകാരന്‍ മരിച്ച വീടിനുള്ളില്‍ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി. ശുചിമുറിയിലാണ് പാമ്പിനെ കണ്ടത്. ഇന്നലെ മാത്രം രണ്ട് പാമ്പുകളെയാണ് വീട്ടില്‍ നിന്ന് കണ്ടെത്തിയത്. അഞ്ച് പാമ്പിനെയാണ് ഇതുവരെ വീട്ടില്‍ നിന്ന് പിടികൂടിയത്. ശംഖുവരയന്‍ ഇനത്തില്‍ പെട്ട പാമ്പിനെയാണ് കണ്ടെത്തിയത്. ഉറക്കത്തിനിടെയാണ് എട്ടുവയസുകാരനായ ആല്‍ജോ പാമ്പ് കടിയേറ്റ് മരിച്ചത്. അല്‍ജോയുടെ സഹോദരന്‍ അനോഷിനും പാമ്പ് കടിയേറ്റിരുന്നു. അനോഷിന്റെ ആരോഗ്യനിലയില്‍ ശുഭകരമായ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ പ്രതികരിച്ചു. കുട്ടിയെ നിലവില്‍ വെന്റിലേറ്ററില്‍ നിന്നും മാറ്റിയിട്ടുണ്ട്. പിന്നാലെ, അനോഷ് മാതാപിതാക്കളോട് സംസാരിക്കുകയും ചെയ്തു. കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

Share Article