G

Author

Gramika Team

Published

March 11, 2026

വീടിൻ്റെ ടെറസിൽ നിന്ന് വീണു പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

വീടിൻ്റെ ടെറസിൽ നിന്ന് വീണു പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

കൂത്തുപറമ്പ്: വീടിൻ്റെ ടെറസിൽ നിന്ന് വീണു പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പാറാലിലെ സജിമ കാരായിയാണ് (42) മരിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം.വീടിന്റെ ടെറസിൽ നിന്ന് താഴെ വീണ് പരുക്കേറ്റ സജിമയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിപിഎം പാറാൽ ബ്രാഞ്ച് സെക്രട്ടറിയും ഇലക്ട്രിഷ്യനുമായ എം.കെ.പവിത്രൻ്റെ ഭാര്യയാണ്.സജിത്രൻ, ശ്രീയുക്ത എന്നിവർ മക്കളാണ്.സംസ്കാരം ഇന്ന് വൈകുന്നേരം 4മണിക്ക് വലിയ വെളിച്ചം ശാന്തിവനം വാതക ശ്മശാനത്തിൽ നടക്കും.

Share Article