G
Author
Gramika Team
Published
April 17, 2026

വീടിന് നേരെ ബോംബേറ്
മാങ്ങാട്ടിടം: മെരുവമ്പായി ഹെല്‍ത്ത് സെന്‍ററിന് സമീപം വീടിന് നേരെ ബോംബേറ്. സി കെ സുഹറയുടെ വീടിന് നേരേയാണ് ബോംബേറുണ്ടായത്. വീട്ടിന്‍റെ ജനല്‍ ചില്ലില്‍ തട്ടി ചില്ലുകള്‍ തകര്‍ന്നു. പൊട്ടാത്ത ഒരു സ്റ്റീല്‍ ബോംബ് വീടിന്‍റെ മുറ്റത്ത് നിന്ന് കണ്ടെത്തി. കൂത്തുപറമ്പ് പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.