G
Author
Gramika Team
Published
May 15, 2026

വിഡി സതീശൻ രമേശ് ചെന്നിത്തലയുടെ വീട്ടിൽ
തിരുവനനന്തപുരം: ഒന്നിച്ച് മാധ്യമങ്ങളെ കണ്ട് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനും രമേശ് ചെന്നിത്തലയും. രമേശ് ചെന്നിത്തലയെ കാണാനായി വി ഡി സതീശൻ വീട്ടിലെത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് മാധ്യമങ്ങളെ കണ്ടത്. ചെന്നിത്തല തന്റെ നേതാവാണെന്ന് സതീശൻ പറഞ്ഞു. മന്ത്രി സ്ഥാനം പാർട്ടി തീരുമാനിക്കുമെന്നും ഒരു ഉപാധിയും ഇല്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടിക്കാഴ്ചക്കിടെ സതീശൻ രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലേക്ക് ക്ഷണിക്കുകയും ചെയ്തു.