G
Author
Gramika Team
Published
April 10, 2026

വിജയ് ചിത്രം ജനനായകൻ ചോർന്നു
തമിഴ് സൂപ്പർ താരം വിജയ്‌യുടെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ജനനായകൻ' സിനിമ ഇന്റർനെറ്റിൽ ചോർന്നതായി റിപ്പോർട്ടുകൾ. ചിത്രത്തിന്റെ മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ഹൈ ഡെഫനിഷൻ (HD) പതിപ്പാണ് വിവിധ പൈറസി വെബ്സൈറ്റുകളിൽ പ്രചരിക്കുന്നത്. സിനിമയുടെ റിലീസിനായി ആരാധകർ ആവേശത്തോടെ കാത്തിരിക്കെ, ഇത്തരം ഒരു സംഭവം അണിയറപ്രവർത്തകരെയും സിനിമാ പ്രേമികളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.സിനിമയുടെ ടൈറ്റിൽ കാർഡും വിജയ്‌യുടെ ഇൻട്രോ സീനും ഉൾപ്പെടുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇതിനു പിന്നാലെയാണ് സിനിമയുടെ മുഴുവൻ ഭാഗങ്ങളും ചോർന്നുവെന്ന വാർത്തകൾ പുറത്തുവരുന്നത്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായ സാഹചര്യത്തിലാണ് സിനിമ ഇത്തരത്തിൽ പുറത്തായിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.